Kerala
ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത് ഡാൻസാഫ് ടീമും പൊലീസും:എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ
പൊൻകുന്നം: ബാംഗ്ലൂരിൽ നിന്ന് വന്ന യാത്രക്കാരിൽ നിന്ന് 4 സ്യൂട്ട് കേസ് നിറയെ കഞ്ചാവ് പിടികൂടി. വമ്പൻ വേട്ട നടത്തിയത് പൊൻകുന്നം പോലീസും ഡാൻസാഫ് ടീമും ചേർന്ന്. 30 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പൊൻകുന്നത്ത് ഇന്നുരാവിലെ 8 മണിയോടെയായിരുന്നു റെയ്ഡ്.
എരുമേലി സ്വദേശികളായ നന്ദു റെനോഷ്, ശരത്കുമാർ, ഷാരൂഖ് ഖാൻ, ആദർശ് പി റജി എന്നിവരാണ് പിടിയിലായത്.ഒറീസയിൽ നിന്ന് കഞ്ചാവ് വാങ്ങി ബാംഗ്ളൂർ വഴി എരുമേലിയിൽ കൊണ്ടുപോയി വിൽക്കാനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഡാൻസാഫ് സംഘവും വാഹനം പിൻതുടന്ന് പൊൻകുന്നത്തു വച്ച് പിടികൂടുകയായിരുന്നു.
അന്തർസംസ്ഥാന യാത്രാ വാഹനങ്ങളിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വാഹനം പിൻതുടർന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി യു. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.