Kerala

സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്‌സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം , ചെയ്ത പ്രതി പിടിയിൽ

Posted on

ഇരിങ്ങാലക്കുട: സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്‌സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നവീഡിയോകൾ അയപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ.

കൊല്ലം തെക്കുംഭാഗം ദേശത്ത് ചവറ സൗത്ത് മടച്ചാമ്പള്ളിൽ വീട്ടിൽ ലിജോ ഫെലിക്സി(38) നെയാണ് തിരുവനന്തപുരംവിമാനത്താവളത്തിൽനിന്ന്‌ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സംഘം അറസ്റ്റുചെയ്തത്.

പ്രതി വാട്‌സ്ആപ്പ് കോളിലൂടെ വിളിച്ച് പരാതിക്കാരി ലൈംഗികവീഡിയോകൾ കാണുന്നയാളാണെന്നും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

അറസ്റ്റുചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച്,2026 ഫെബ്രുവരി മാസത്തിൽ വാട്‌സ്ആപ്പ് കോളുകൾ നടത്തി, പരാതിക്കാരിയെക്കൊണ്ട് നഗ്‌നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ചുവാങ്ങുകയായിരുന്നു.

പ്രതിയായ ലിജോ ജർമനിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്തു.

തുടർന്ന്റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.സി. ബൈജു, സബ് ഇൻസ്‌പെക്ടർ ആൽബി തോമസ് വർഗീസ്, സിവിൽ പോലീസ്ഓഫീസർമാരായ ഷിബു വാസു, മനുദേവ്, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ അനന്ദുമോൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version