Kerala

കാറും ജീപ്പും ,ബൈക്കും ഇ ലേലത്തിൽ പിടിക്കാം ;എറണാകുളം പോലീസ് ഇ ലേലവുമായി രംഗത്ത്

Posted on

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലും ഓഫീസ് പരിസരങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്ന 310 വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു. നവംബർ 5ന് രാവിലെ 11 മുതൽ വൈകുന്നേരം 4.30 വരെയാണ് ലേല നടപടികൾ. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.mstcecommerce.com വഴി ബയർമാരായി രജിസ്റ്റർ ചെയ്യാം.

വാഹനങ്ങൾ ഒക്ടോബർ 24 മുതൽ നവംബർ 4 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ നേരിട്ട് പരിശോധിക്കാം.

വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ernakulamrural.keralapolice.gov.in/ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version