Kerala
പൊലീസുകാര്‍ക്കെതിരായ കൊലവിളി പ്രസംഗം; 50 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പാലക്കാട്: പൊലീസുകാര്‍ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ 50 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാലക്കാട് പൊലീസുകാര്‍ക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിന്‍, പ്രവര്‍ത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്‌സല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പാലക്കാട് നോര്‍ത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞദിവസമാണ് പാലക്കാട് നഗരത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസുകാരുടെ പേരും വിലാസവും പറഞ്ഞ് കൊലവിളി നടത്തിയത്.