India
യുവാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു, പിന്നാലെ ബലാത്സംഗ പരാതി; ഡെലിവറി ബോയ് പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്
പൂനെ: ഡെലിവറി ബോയ് ബലാത്സംഗം ചെയ്തുവെന്ന പൂനെ സ്വദേശിനിയായ 22 വയസുകാരിയുടെ പരാതിയിൽ വഴിത്തിരിവ്. യുവതി പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നും യുവാവിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
ബലാത്സംഗം ചെയ്ത ശേഷം പ്രതി സെൽഫിയെടുത്തെന്നും ചിത്രത്തിനൊപ്പം വീണ്ടും വരുമെന്ന് എഴുതിവെച്ചെന്നുമുള്ള യുവതിയുടെ ആരോപണം തെറ്റാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സെൽഫി എടുത്തത് പരസ്പര സമ്മതത്തോടെയാണെന്നും ചിത്രത്തിനൊപ്പം കുറിപ്പ് എഴുതിയത് യുവതി തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തൽ.