Kerala
ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി.
തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി എടുക്കും.
പൊലീസ് ആസ്ഥാനത്ത് പ്രധാന പദവിയിൽ ജോലി ചെയ്യുകയാണ് മുൻ എസ്പി. സന്ദേശം കണ്ടിട്ട് മറുപടി കൊടുക്കാതിരുന്നാൽ തുടരെത്തുടരെ സന്ദേശമയക്കുമെന്നാണ് പരാതിയിൽ പറയുന്നത്.