Kerala
വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
കായംകുളം: കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാകാനുള്ള രേഖ നല്‍കിയാണ് വിട്ടയച്ചത്.
രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലപ്പുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
അതേസമയം സിനിലിനെ വ്യാപാര വ്യവസായ ഏകോപന സമിതി സസ്‌പെന്റ് ചെയ്തു. സിനില്‍ സബാദിനെതിരെ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.