India
ലൈംഗിക ചൂഷണം; പോക്‌സോ കേസില്‍ യോഗ ഗുരു പിടിയില്‍
ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ യോഗഗുരു നിരഞ്ജന മൂര്‍ത്തി പിടിയില്‍.
19 കാരിയുടെ പരാതിയില്‍ ബംഗളൂരു രാജരാജേശ്വരി പൊലീസ് ആണ് യോഗ ഗുരുവിനെതിരെ നടപടി എടുത്തത്.
ബംഗളൂരു ആര്‍ ആര്‍ നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സണ്‍ഷൈന്‍ ദ യോഗ സോണിന്റെ സ്ഥാപകനും ഡയറക്ടറുമാണ് എം നിരഞ്ജന മൂര്‍ത്തി.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും നിരവധി സ്ത്രീകളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.