Kerala
കൊച്ചിയിൽ പന്ത്രണ്ടു വയസ്സുകാരന് മർദ്ദനം, അമ്മയും ആൺസുഹൃത്തും പിടിയിൽ
കൊച്ചി ∙ പന്ത്രണ്ടു വയസ്സുകാരന് മർദ്ദനം, അമ്മയും ആൺസുഹൃത്തും പിടിയിൽ.
യുവതിയും ആൺസുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിർത്തതിലുള്ള വൈരാഗ്യമാണു മർദനത്തിനു പിന്നിൽ.
ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്ലാറ്റിലാണു കുട്ടിക്കൊപ്പം ഇവർ താമസിച്ചിരുന്നത്.
കുട്ടി അമ്മയ്ക്കൊപ്പം കിടന്നതും പ്രകോപനമായി. അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു.