Kerala

പാലാ നഗരസഭ : പഴം പൊരി തീറ്റയും ;ചായ കുടിയും രണ്ടാം ദിവസം :ഇന്നുംകൗൺസിൽ യോഗം മാറ്റിവച്ചു

Posted on

പാലാ: പ്രതിപക്ഷം സാങ്കേതിക തടസം ഉന്നയിച്ചതിനെ തുടർന്ന് ഇന്നത്തെ നഗരസഭാ യോഗം മാറ്റിവച്ചതായി ചെയർപേഴ്സൻ മായാ രാഹുൽ സഭയിൽ അറിയിച്ചു.കഴിഞ്ഞ നഗരസഭാ യോഗം വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകുന്നത് മൂലം സമയം വൈകിയതിനാൽ മാറ്റി വെച്ചിരുന്നു.മാറ്റിവയ്‌ക്കേണ്ടതില്ലെന്നു പ്രതിപക്ഷം പറഞ്ഞെങ്കിലും മാറ്റി വച്ച് .അതിന്റെ പകരം ഇന്ന് പ്രതിപക്ഷം വീട്ടുകയാണുണ്ടായത് . എന്നാൽ മാറ്റി വച്ച കൗൺസിൽ യോഗത്തിലെ അതെ അജണ്ടയെ പാടുള്ളൂ എന്നും . എന്നാൽ ഈ കൗൺസിൽ യോഗത്തിൽ പുതിയ അജണ്ട വന്നതിനാൽ യോഗം ക്രമപ്രകാരമല്ലെന്നുള്ള തടസ്സ വാദം കൗൺസിലർ ബിനു ഉന്നയിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് അതാത്  ഉദ്യോഗസ്ഥരുമായി ബിജു പാലൂപ്പടവൻ  കൂടിയാലോചിച്ച ശേഷം  ചെയർപെഴ്സൻ മായാ രാഹുൽ കൗൺസിൽ യോഗം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച മൂന്നരയ്ക്ക് കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നെങ്കിലും വിരമിക്കുന്ന നാല്‌ ജീവനക്കാർക്ക് യാത്ര അയപ്പ് പ്രാസംഗികരുടെ എണ്ണം കൂടിയതിനാൽ നീണ്ടു പോവുകയായിരുന്നു .

എല്ലാ കൗൺസിലർമാരും മുൻ കൗൺസിലർമാരും.ജീവനക്കാരുടെ എല്ലാ സംഘടനകളും പ്രസംഗിച്ചു തീർന്നപ്പോൾ തന്നെ(ബങ്കാളികളുടെ സംഘടനയെയും വിളിക്കാമായിരുന്നു) നാലുമണി കഴിഞ്ഞതിനാൽ ചെയർപേഴ്‌സൺ മായാ രാഹുൽ തിങ്കളാഴ്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു .ഇന്ന് നിയമ പ്രശ്നം ഉന്നയിച്ച് ഇന്നും മാറ്റി വായിപ്പിച്ചു .എന്നാൽ എല്ലാ കൗണ്സിലര്മാര്ക്കും ഭക്ഷണ പായ്ക്കറ്റ് ലഭിച്ചിരുന്നു .വിരമിച്ച ഉദ്യോഗസ്ഥരുടെ സമ്മാനമായിരുന്നെങ്കിലുംമുനിസിപ്പാലിറ്റിയുടെ വക പഴം പൊരിയും ചായയും എല്ലാവരും കുടിച്ചിട്ടാണ് പോയത് .

അക്കാര്യത്തിൽ ഒരു രാഷ്ട്രീയ വേർ  തിരിവും ഇല്ലായിരുന്നു .ജോസിൻ  ബിനോ ചെയർപേഴ്‌സൺ ആയിരുന്ന മുൻ കൗൺസിലിൽ കൗൺസിലർ ബിനു ഒരു നിർദ്ദേശം വച്ചത് ഇത്തരുണത്തിൽ സ്മരണീയമാണ് .ചായക്കും കടിക്കും വൻ തുക ചിലവാകുന്നതിനാൽ അത് വേണ്ടെന്നു വയ്ക്കണം എന്നാണ് ഒരു നിർദ്ദേശം വന്നത് .വേറൊരു നിർദ്ദേശം വച്ചതു സഭ കൂടുമ്പോൾ എ സി പ്രവർത്തിപ്പിക്കേണ്ടതില്ല എന്നായിരുന്നു .ചെയർപേഴ്‌സൺ കാറും വേണ്ടെന്നു പറഞ്ഞെങ്കിലും അന്നത്തെ ചെയർപേഴ്‌സൺ ജോസിൻ  ബിനോ തന്ത്ര പൂർവം ഈ നിർദ്ദേശങ്ങൾ തള്ളി കളയുകയായിരുന്നു .ഇന്ന് എല്ലാ കൗൺസിലർമാരും സഭ പിരിഞ്ഞ ശേഷം ഭക്ഷണ പൊതി വീട്ടിൽ കൊണ്ട് പോവുകയും ;ചായയും പഴം പൊരിയും സ്വസ്ഥാനത്ത് ഇരുന്നു കഴിക്കുകയും ചെയ്തപ്പോൾ കോട്ടയം മീഡിയാ പഴയ കാര്യങ്ങൾ ഒന്ന് ഓർത്തു പോയി എന്ന് മാത്രം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version