Kottayam

കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന തൊഴിലാളി നേതാക്കൾക്ക് ഹിഡൻ അജണ്ടയെന്ന് കോൺഗ്രസിന്റെ തോമസ് ആർ വി ;പരാമർശം പിൻവലിക്കണമെന്ന് സിപിഐ യുടെ ഷാജകുമാർ :പാലാ ജനറൽ ആശുപത്രി വികസന സമിതി യോഗത്തിൽ വാക്‌പോര് 

Posted on

പാലാ :തൊഴിലാളി സ്നേഹത്തിന്റെ മറവിൽ ഭൂമി കയ്യേറ്റവും അനധികൃത വ്യാപാരവും അനുവദിക്കില്ല; ആശുപത്രി ഭൂമി കയ്യേറിയവരെ അടിയന്തിരമായി ഒഴിപ്പിക്കും; ലാലിച്ചൻ ജോർജും, ജോസുകുട്ടി പൂവേലിയും നടത്തുന്ന വികസനം തടയാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോൺഗ്രസ് പ്രതിനിധി  തോമസ് ആർ വി ജോസ് അഭിപ്രായപ്പെട്ടു .പാലാ ജനറൽ ആശുപത്രി വികസന യോഗത്തിൽ സംസാരിക്കുകയായിരുന്നു ആർ വി തൊമ്മച്ചൻ  . ജനറൽ ആശുപത്രി പരിസരത്തെ കൈയ്യേറ്റക്കാരെ  സംരക്ഷിക്കുന്ന തൊഴിലാളി നേതാക്കൾ ഊച്ചാളികൾ ആണെന്ന് തൊമ്മച്ചൻ പറഞ്ഞപ്പോൾ സിപിഐ യിലെ ഷാജകുമാർ ആ പരാമർശം തൊമ്മച്ചൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ,പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് തൊമ്മച്ചനും ഉറച്ചു നിന്നു.

ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഭൂമിയുടെ സർവ്വേ നടത്തിയതും അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയതും. ഈ കയ്യേറ്റക്കാരുടെയും അവരെ പിന്തുണയ്ക്കുന്ന സിപിഎം മാണി ഗ്രൂപ്പ് നേതാക്കളുടെയും നിലപാട് ആശുപത്രി റോഡിൻറെ വികസനത്തിന് തടസ്സമായപ്പോഴാണ് കളക്ടർ വിഷയത്തിൽ ഇടപെട്ടതും അടിയന്തരമായി കയ്യേറ്റക്കാരെ ഒഴിപ്പിക്കുവാൻ ഉത്തരവിട്ടതും. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് ഭൂമി കയ്യേറ്റക്കാരെയും അനധികൃത വ്യാപാരികളെയും സംരക്ഷിക്കാമെന്ന് ഒരു നേതാവും വ്യാമോഹിക്കേണ്ട എന്നും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ആശുപത്രി ഭരണസമിതി അംഗവുമായ തോമസ് ആർ വി ജോസ് വ്യക്തമാക്കി.

അനധികൃത കച്ചവടക്കാരെ മുന്നിൽ നിർത്തി ഗുണ്ടായിസവും വിലപേശലും നടത്തുന്ന സിപിഎമ്മിന്റെ പ്രതിനിധി പോലും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുകയോ വിഷയത്തിൽ നിലപാട് അറിയിക്കുകയോ ചെയ്തിട്ടില്ല എന്നും തോമസ് ആർ വി ചൂണ്ടിക്കാട്ടി. ഭൂമി കയ്യേറ്റക്കാരിൽ നിന്ന് അനധികൃത പിരിവ് നടത്തി കീശ വീർപ്പിക്കുന്ന ചില നേതാക്കളാണ് വികസനത്തിന് തടയിടുവാനും കയ്യേറ്റക്കാരെ സംരക്ഷിക്കുവാനും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി ഭൂമി കയ്യേറി ആശുപത്രിയുടെ വികസനത്തിനും റോഡിൻറെ വികസനത്തിനും തടസ്സം നിൽക്കുന്നവരുടെ വിരട്ടലും വിലപേശലും വകവച്ചു കൊടുക്കുന്ന ഒരു സർക്കാർ അല്ല കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

പൊതു ഉപയോഗത്തിനും നാടിൻറെ വികസനത്തിനും ഉപകരിക്കേണ്ട ഭൂമി കയ്യേറി വ്യാപാരങ്ങൾ നടത്തുന്ന പലരും പാലായിലെ ബങ്ക് മാഫിയയുടെ പ്രതിനിധികൾ ആണെന്നും ഇപ്പോൾ പുനരധിവാസം ആവശ്യപ്പെടുന്ന പല അനധികൃത കച്ചവടക്കാർക്കും പാലായിൽ തന്നെ ഒന്നിലധികം ബംങ്കുകൾ സ്വന്തമായി ഉണ്ട് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപാധിരഹിതമായി ഒഴിയാമെന്ന് പറയുകയും പിന്നീട് ഈ പരിസരത്തുതന്നെ പുനരധിവസിപ്പിക്കണമെന്ന് ഉപാധി മുന്നോട്ടു വെക്കുകയും ചെയ്യുന്നതിൽ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് നിയമപരമായ തീരുമാനം ആശുപത്രി ഭരണസമിതിയിൽ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ലാലിച്ചൻ പോലുള്ള നേതാക്കൾക്ക് മുൻ ഭരണത്തിന്റെ ഹാങ്ങോവർ ഉണ്ട് എന്നും അത് താമസിയാതെ മാറും എന്നും തോമസ് ആർ വി പരിഹസിച്ചു.

കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന തൊഴിലാളി നേതാക്കൾക്ക് ഹിഡൻ അജണ്ടയെന്ന് കോൺഗ്രസിന്റെ തോമസ് ആർ വി ;പരാമർശം പിൻവലിക്കണമെന്ന് സിപിഐ യുടെ ഷാജകുമാർ :പാലാ ജനറൽ ആശുപത്രി വികസന സമിതി യോഗത്തിൽ വാക്‌പോര്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version