India

പാലാ നഗരസഭാ ചെയർപേഴ്‌സൻ മായാ രാഹുലിനെതിരെ വ്യക്തിപരമായ പരാമർശവുമായി കൗൺസിലർ ബിനു ;പുറത്താക്കേണ്ട നടപടി സ്വീകരിക്കുമെന്ന് മായാ രാഹുൽ

Posted on

പാലാ: രണ്ടു പ്രാവശ്യം മാറ്റി മാറ്റി വച്ച പാലാ നഗരസഭാ യോഗം ഇന്ന് ചേർന്നപ്പോൾ വീണ്ടും കൗൺസിലർ ബിനുവും ;ചെയർപേഴ്‌സൺ മായാ രാഹുലും തമ്മിൽ വാക്കേറ്റം . നഗരസഭാ ചെയർപേഴ്‌സൻ മായാ രാഹുലിനെതിരെ വ്യക്തിപരമായ പരാമർശവുമായി കൗൺസിലർ ബിനു വന്നപ്പോൾ  ;ഈ കൗൺസിലർ പേഴ്‌സണൽ ആരോപമവുമായി വന്നിരിക്കുന്നു സഭയിൽ നിന്നും പുറത്താക്കേണ്ട നടപടി സ്വീകരിക്കണമെന്ന് മായാ രാഹുൽ പറഞ്ഞു .എന്നാൽ പോലീസിനെ വിളിക്ക് എന്ന് ബിനുവും പറഞ്ഞു .

സഭയിൽ ഓരോ പ്രശ്നവും ചർച്ച ചെയ്തപ്പോൾ വീണ്ടും വീണ്ടും ചർച്ചയിൽ ഇടപെട്ട് ചർച്ച നീട്ടികൊണ്ടു പോയപ്പോൾ ക്ഷമ നശിച്ച  ചെയർപേഴ്‌സൺ അടുത്ത അജണ്ടയിലേക്കു കടന്നു .ഇത് ബിനുവിനെ പ്രകോപിതനാക്കി .ഉടൻ ബിനു മൈക്ക് കൈയ്യിലെടുത്തു പിടിച്ച് .ഇത് നിങ്ങളുടെ അറിവില്ലായ്മയാണ് .ഇങ്ങനെയല്ല സഭ നിയന്ത്രിക്കേണ്ടത് .  രാഷ്ട്രീയത്തിലും ,വ്യക്തി ജീവിതത്തിലും ശുദ്ധത പാലിക്കണം എന്ന് രണ്ടു പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു .

ഉടനെ തന്നെ ചെയർപേഴ്‌സൺ മായാ രാഹുൽ ഈ കൗൺസിലർ സ്ഥിരമായി വ്യക്തിപരമായി ആക്ഷേപിക്കുന്നു  .ഈ കൗൺസിലറെ പുറത്താനുള്ള നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു .എന്നാൽ പോലീസിനെ വിളിക്കു എന്ന് ബിനുവും പറഞ്ഞു.എന്നാൽ ചെയർപേഴ്‌സനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടും ഭരണപക്ഷത്ത് നിന്ന് സിപിഐഎം ലെ ജോസിൻ  ബിനോ അല്ലാതെ മറ്റാരും പ്രതിഷേധിച്ചില്ല.മറ്റൊരു സിപിഎം കൗൺസിലറായ റോയി ഫ്രാൻസിസും പ്രതികരിച്ചില്ല .

പ്രതിഷേധവുമായി എഴുന്നേറ്റവരിൽ ടോണി തൈപ്പറമ്പിലും ,രജിത പ്രകാശുമുണ്ടായിരുന്നു .ഉയർന്ന ശബ്ദത്തിലുള്ള വാക് ധോരണിയിൽ ജോസിൻ ബിനോയുടെ ശബ്ദം മുങ്ങിയെങ്കിലും ;സ്ത്രീകളെ എന്തും പറയാമെന്നു കരുതേണ്ട എന്നും ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും  വിളിച്ചു പറയുന്നുണ്ടായിരുന്നു. അവർ ചെയർപേഴ്‌സണായിരുന്നപ്പോഴും ബിനു നിരന്തരമായി ആക്ഷേപിച്ചിരുന്നു .എന്നാൽ ഭരണപക്ഷത്തെ പലരും മൗനിബാബ ചമയുകയായിരുന്നു .ടൗണിലെ ഫ്ളക്സുകൾ നഗരസഭാ എടുത്തു മാറ്റുമ്പോൾ ഒരു ദിവസം മുൻപെങ്കിലും അതാതു സംഘടനകളെ അറിയിക്കണമെന്ന് ടോണി തൈപ്പറമ്പിൽ നിർദ്ദേശം വച്ചു. .ഞങ്ങളെല്ലാം പൊതു പ്രവർത്തകരാണ് ആളുകൾ ഞങ്ങളോടാണ് ചോദിക്കുന്നത് എന്ന് ടോണി പറഞ്ഞപ്പോൾ സെക്രട്ടറി കൂടുതൽ വിശദീകരണം കൊടുത്തു .ഹൈക്കോടതി വിധി അനുസരിച്ചാണ് നടപടി ,രാഷ്ട്രീയ പാർട്ടികളുടെ കൊടി പോലും കെട്ടരുതെന്നാണ് ഹൈക്കോടതി പറയുന്നതെന്നും സെക്രട്ടറി വിശദീകരിച്ചപ്പോൾ ബിജു പാലൂപ്പടവൻ ടോണിയെ സഹായിക്കാനെത്തി .ടോണി പറഞ്ഞതിൽ കാര്യമുണ്ടെന്നായി ബിജു പാലൂപ്പടവൻ.

55 ഓളം അജണ്ടയുമായി തുടങ്ങിയ നഗരസഭാ യോഗം പെട്ടെന്ന് തന്നെ തീർന്നു .ഇരുപതാം വാർഡിൽ കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ അടിയന്തിരമായി തീരുമാനിച്ചു .അപ്പോൾ സിജി ടോണി പറഞ്ഞു .അവിടെ നിന്നെടുത്ത് ഞങ്ങളുടെ വാർഡിൽ കൊണ്ടുവന്നു ഇടരുത് കേട്ടോ .ഇതിനു മുൻപ് പല പ്രാവശ്യവും അങ്ങനെ സംഭവിച്ചിട്ടുണ്ട് അതാ പറഞ്ഞത് .അങ്ങനെ ഉണ്ടാവില്ലെന്ന് ചെയർപേഴ്‌സനും പറഞ്ഞു .തോമസ് പനയ്‌ക്കൻ;ബിജു പുളിക്കക്കണ്ടം ;ദിയ ബിനു ;ടോണി തൈപ്പറമ്പിൽ ;രജിത പ്രകാശ് ;ബെറ്റി  ഷാജു;ഷാജു തുരുത്തൻ ;ബിജി ജോജോ ;ജോർജുകുട്ടി ചെറുവള്ളി;സിജി ടോണി  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version