Kottayam
പാലാ നഗരസഭാ :വാളെടുത്താൽ അങ്കക്കലി ;ചേലെടുത്താൽ സിംഹപുലി : ബിനുവിന്റെ കേട് തീർത്ത് ബെറ്റി ഷാജു ;സെൽഫ് ഗോളടിച്ച് ഉറഞ്ഞു തുള്ളി
പാലാ നഗരസഭാ :വാളെടുത്താൽ അങ്കക്കലി ;ചേലെടുത്താൽ സിംഹപുലി എന്ന പാട്ടുപോലെ : ബിനുവിന്റെ കേട് തീർത്ത് ഭരണപക്ഷത്തെ ബെറ്റി ഷാജു ഇന്ന് സെൽഫ് ഗോളടിച്ച് ഉറഞ്ഞു തുള്ളി.ഇന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു കൊണ്ട് പുത്തൻ അടവ് തന്ത്രങ്ങളെടുത്തപ്പോൾ അതിന്റെ ഗ്ളാനി തീർക്കാൻ ബെറ്റിയുടെ ഓട്ടൻ തുള്ളൽ വേറിട്ട് നിന്നു.സ്വതവേ ചൂട് കൂടുതലുള്ള അവർ തുള്ളി വിറച്ചപ്പോൾ കോട്ടയം മീഡിയായുടെ ഓർമ്മകൾ പിറകോട്ട് പോയി.
ജനുവരി 5 ന് രാക്കുളി പെരുനാളിലെ ശിശുവധ പ്രദർശനത്തിലെ ചില ഭാഗങ്ങളാണ് ഓർമ്മ വന്നത് .ഹെന്ത് …നമ്മെ നിഗ്രഹിക്കാൻ ..ബെത്ലഹേമിൽ ഒരു ദിവ്യ ശിശു ജനിച്ചെന്നോ …നസ്റെത്തിൽ നിന്നും നന്മയോ ….ആരവിടെ ഈ യൂദയായിലും പരിസരത്തുമുള്ള മൂന്നു വയസ്സിൽ താഴെയുള്ള എല്ലാ പിഞ്ചു കുഞ്ഞുങ്ങളുടെയും ഗളഛേദനം ചെയ്യുവിൻ …ഹ …ഹാ …ഹാ …ഹ ..അന്ന് പാലായുടെ അനുഗ്രഹീത കലാകാരൻ എ യു ജോസഫ് ആയിരുന്നു ഹേറോദേസ് മഹാരാജാവായി അഭിനയിക്കുന്നത് .1973 നു ശേഷം അതെ ഭാവവാഹാദികളോടെ ബെറ്റി ഷാജു ഉറഞ്ഞു തുള്ളിയപ്പോൾ ഗതകാല സ്മരണകളിലേക്ക് കോട്ടയം മീഡിയാ ലേഖകനും ഊളിയിട്ടു .
സ്ക്കൂളിലെ പരിപാടികൾക്ക് രാജാവിന്റെ വേഷം കെട്ടിയ സരസനായ രാജാവ് ഇടവേളകളിൽ പറഞ്ഞു ചിരിക്കുന്ന ഡയലോഗുണ്ട് ഹെന്ത് …നമ്മുടെ അന്തപുരത്തിൽ കോഴി കാഷ്ട്ടമോ ..ആരവിടെ ..ഉടൻ തന്നെ കോരിക്കളയൂ …അല്ലേൽ വേണ്ടാ …ഉണങ്ങിയിട്ട് പൊളിച്ച് കളയാം ..ഹ …ഹാ …ഹാ ..ഹാ ..ഈ ഡയലോഗിന്റെ ഉപജ്ഞാതാവിനെ കണ്ടെത്താൻ അദ്ധ്യാപകൻ ശ്രമം ആരംഭിച്ചു രാജാവ് ഉള്ള സത്യം പറഞ്ഞു ..ദാ നിക്കുന്നു ആള് .പക്ഷെ അധ്യാപകൻ എന്റെ നർമ്മത്തെ അംഗീകരിക്കുകയാണ് ചെയ്തത് .
എന്റെ പ്രിവിലേജ് എന്താണെന്നു എനിക്കറിയണം ;അങ്ങനെയൊരു പ്രവിലേജ് ഉണ്ടല്ലോ .ഇനി ഒരു തവണ പോലും ഇത് ആവർത്തിക്കരുത് എന്ന് ഉഗ്ര ശാസനയും നൽകി.തന്റെ വാർഡിലുള്ള ആയുർവേദ ആശുപത്രിയിൽ പരിസര ശുചീകരണത്തിനായി രണ്ടു ജോലിക്കാരെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിതാ പ്രകാശ് വിട്ടിരുന്നു .അത് വാർഡ് മെമ്പറായ തന്നോട് ആലോചിക്കാതെയാണെന്നുള്ളത് ഉന്നയിച്ചായിരുന്നു ബെറ്റി ഷാജു ഉറഞ്ഞു തുള്ളിയത് ,.പക്ഷെ മെമ്പർ അറിഞ്ഞില്ല എന്നുള്ളത് ഞാനറിഞ്ഞില്ല ..ഇനിയും അങ്ങനെ ഉണ്ടാവില്ല എന്ന് രജിത പ്രകാശ് പറഞ്ഞു .ചെയർപേഴ്സനും ഉടനെ ഐസുവെള്ളം കോരിയൊഴിച്ചു തണുപ്പിക്കാൻ തുടങ്ങി .ഇനിയും ഇങ്ങനെയുള്ളതു ആലോചിച്ച് മാത്രമേ ചെയ്യൂ .അപ്പോൾ ബെറ്റിക്കും സമാധാനമായി .
ജനറൽ ആശുപത്രിയിലെ റോഡ് വീതി കൂട്ടുന്നതിൽ പ്രശ്നമായി വന്നിട്ടുള്ള പൊടിയരി കഞ്ഞി വിൽക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തിൽ ഇന്ന് സഭ ഒറ്റക്കെട്ടായി പിന്തുണച്ചു .രോഗികൾക്ക് പൊടിയരികഞ്ഞി വേണമെങ്കിൽ മഹാറാണി ബാർ ഹോട്ടലിൽ ചെന്നാൽ കിട്ടുമോ .ഇവിടെയെ കിട്ടൂ എന്നായി ബിജു പാലൂപ്പടവൻ ;പാൽ തിളപ്പിച്ച് കൊടുക്കുന്നവരെയും ,പൊടിയരി കഞ്ഞി വച്ച് കൊടുക്കുന്നവരെയും സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്നു തുരുത്തേൽ ഫാമിലിയും ആവശ്യപ്പെട്ടു .കോട്ടയം മെഡിക്കൽ കോളേജിന്റെ സമീപത്തും പെട്ടിക്കടകളുണ്ടല്ലോ എന്നായി ചെയർപേഴ്സൺ മായാ രാഹുലും .പെട്ടിക്കടക്കാർക്കു അനുകൂലമായി സിനിൽ രാഘവനും സംസാരിച്ചു .
റോഡ് പണിക്കു ശേഷം 5:5 അളവിലുള്ള തീരുമാനമായിട്ടുണ്ട് .അതിൽ സബ് എന്ന് പറയുന്ന ആൾ പെട്ടിക്കട നൽകാമെന്നും ;നിശ്ചിത വാടകയ്ക്ക് നൽകാമെന്നും തീരുമാനമായി.അതിൽ സാബു എന്ന് പറയുന്ന ആൾ നഗരസഭയ്ക്കെതിരെ കേസ് നടത്തിയെന്നും ,ഇയാൾക്ക് കൊട്ടാരമറ്റത്തു ഇതേ നമ്പറിൽ പെട്ടിക്കടയുണ്ടെന്നും നഗരസഭയെ ഇയാൾ കബളിപ്പിക്കുകയാണെന്നും ;ഇയാൾക്ക് പിഴ ചുമത്തി ബാങ്ക് നൽകുന്നതിൽ തനിക്കു വിരോധമില്ലെന്നും ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു .ബിജു പാലൂപ്പടവിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ ,ലീനാ സണ്ണി അനുവാദകനായി .എല്ലാ പോസ്റ്റിന്റെയും ചുവട്ടിൽ ഇപ്പോൾ മിനി എം സി എഫ് രൂപം കൊള്ളുന്നത് നീക്കം ചെയ്യണമെന്ന് ബിജി ജോജോയും ,ബെറ്റി ഷാജുവും ആവശ്യപ്പെട്ടു .
പാലാ ജനറൽ ആശുപത്രി വികസന സമിതിയിൽ ഫ്രാൻസിസ് ജോർജ് എം പി യുടെ പ്രതിനിധിയായി ബാബു മുകാലയേയും ,ഹോമിയോ ആശുപത്രി വികസന സമിതിയിലേക്ക് സുനിൽ പി കെ ;പഴയവീട് ;ചെത്തിമറ്റത്തെയും നോമിനേറ്റ് ചെയ്തു കൊണ്ട് ഫ്രാൻസിസ് ജോര്ജും ,ബിജെപി യുടെ അനീഷ് ജി യും കത്ത് നല്കിയതായി ചെയർപേഴ്സൺ അറിയിച്ചു .ചർച്ചയിൽ ലീന സണ്ണി ;ബിജി ജോജോ .സനിൽ രാഘവൻ ;ജോർജുകുട്ടി ചെറുവള്ളി ;ഷാജു തുരുത്തൻ ;റോയി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു .പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു വരാതിരുന്നതിനാൽ 42 അജണ്ടകളും പെട്ടെന്ന് തന്നെ തീർന്നു .അതേസമയം പ്രതിപക്ഷത്തെ ഒരു കൗൺസിലറുടെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് നാട്ടിൽ ചർച്ചയാവുന്നുണ്ട് .ഇപ്പോൾ അടുപ്പിച്ച് രണ്ടു കൗണ്സിലുകളിൽ അദ്ദേഹം വന്നിട്ടില്ല .അദ്ദേഹത്തിന്റെ ആരോഗ്യം മോശമാവുന്നു എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട് .മറ്റത്ത് മൂലയുള്ള സ്ഥലത്ത് ചികിത്സയിലാണത്രെ .അദ്ദേഹം സോസിബി കൂട്ടുകെട്ടിനെ കൊണ്ട് സഭ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചെന്നും അഭ്യൂഹമുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ