Kerala

പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; എംവി ഗോവിന്ദന്‍

Posted on

കണ്ണൂര്‍: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ കളളം പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ ബിജെപിക്ക് പൂര്‍ണമായി കീഴടങ്ങിയെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പിഎം ശ്രീയില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷനേതാവും ലീഗ് നേതാക്കളും പറഞ്ഞിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലാണെന്നാണ്. അധികാരത്തില്‍ വന്നാല്‍ ഒരു തരത്തിലും തുടരില്ലെന്ന് സതീശന്‍ അടിവരയിട്ട് പറഞ്ഞതാണ്. കെഎം ഷാജിയെപ്പോലെയുള്ളവര്‍ പറഞ്ഞത് പിഎം ശ്രീ അറബിക്കടലില്‍ തള്ളുമെന്നാണ്.

കാവിവത്കരണത്തിന്റെ ഭാഗമായി സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന ഡീലാണ് എന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോള്‍ പദ്ധതി നടപ്പാക്കുമെന്ന് മാത്രമല്ല വലിയ കളവാണ് പറയുന്നതും. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നാണ് സതീശന്‍ പറഞ്ഞത്.

കളവ് പറയുന്നതില്‍ യാതൊരു മടിയുമില്ലാത്ത പ്രതിപക്ഷ നേതാവിനെ നമുക്ക് അറിയാം. ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോഴും അങ്ങനെ തന്നെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version