Kerala
പിതാവിനെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രതി നരേന്ദ്രന്റെ മകന് കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥന്.
മരണം ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഇന്നാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.