Kerala

പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് UDF

Posted on

കെടിഡിസി മുൻ ചെയർമാൻ പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്. ഡിസിസിയിൽ നിന്നുള്ള ലിസ്റ്റിൽ ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം. മലമ്പുഴയും ഒഴിച്ചിടാൻ നിർദേശം. മലമ്പുഴയിൽ വി എസ് അച്യുതാനന്ദന്റെ മുൻ പഴ്സണൽ അസിസ്റ്റന്റ് എ സുരേഷ് സ്ഥാനാർത്ഥിയാകും.

മറ്റു മണ്ഡലങ്ങളിലെ അനുയോജ്യരായ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കൈമാറാനും ധാരണ. ഒറ്റപ്പാലത്തേക്ക് കോൺഗ്രസ് പരിഹരിച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ഹരിഗോവിന്ദനെ ഷൊർണൂരിൽ മത്സരിപ്പിച്ചേക്കും. അതേസമയം പുറത്തുനിന്നും വന്നവർക്ക് സീറ്റ് നൽകുന്നതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version