Kerala
മുഖ്യമന്ത്രി ചര്‍ച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണ്; പി ജെ കുര്യൻ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ.
മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഇപ്പോൾ പരിഗണനയിലുളള മൂന്നുപേരും അതിനർഹരായവർ തന്നെയാണെന്നും പി ജെ കുര്യൻ പറഞ്ഞു. നേതൃദാരിദ്ര്യമുളള പാർട്ടിയല്ല കോൺഗ്രസെന്നും കെ സുധാകരനും മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും ഒരു തെറ്റുമില്ലെന്നും തീരുമാനമെടുക്കുന്നത് കോൺഗ്രസിന്റെ രീതി അനുസരിച്ചായിരിക്കുമെന്നും പി ജെ കുര്യൻ പറഞ്ഞു.