Kerala

പിണറായിക്കെതിരായ നടപടി ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണം: എം വി ഗോവിന്ദന്‍

Posted on

തിരുവനന്തപുരം: പിണറായി വിജയന് എതിരായ കടന്നാക്രമണം ഇടതുപക്ഷത്തിന് എതിരായ കടന്നാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

അതിനെതിരെ ജനകീയമായും നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീര്‍ക്കും. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് ഇഡി പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version