Kerala
സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കും ; അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്.
സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും.
ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി ഡിജിറ്റൽ തെളിവുകളടക്കം കൈമാറിയത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം,
നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് നേമം പൊലീസിന് കൈമാറി.