Kerala

പ്രതിപക്ഷം നുണകൾ പറയാൻ മത്സരിക്കുകയാണ്; മുഖ്യമന്ത്രി

Posted on

രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണമേഖലയിലെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നത്. സോഫ്റ്റ്‌വെയർ ആരോപണത്തിലൂടെ ഇല്ലാത്ത കാര്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. നുണ പറയാൻ രമേശ്‌ ചെന്നിത്തല ചിലരോട് മത്സരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പരിഹാസം.

നുണകൾ പറയാൻ യുഡിഎഫ് നേതാക്കൾ മത്സരിക്കുകയാണ്. സർക്കാർ നടപ്പാക്കിയ വികസങ്ങൾ ജനങ്ങൾ അറിയാതിരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനഗോലുവിനെ പോലുള്ളവരാണ് ആരോപണങ്ങളുടെ പെരുമഴ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.

ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എല്ലാം ഉന്നയിക്കാമായിരുന്നു. ഒരക്ഷരം പ്രതിപക്ഷം സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ ആരോപണ ഉന്നയിച്ചില്ല. അവിശ്വാസ പ്രമേയം അവതരിപ്പിക്കാമായിരുന്നല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version