Kerala

അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ല; പിണറായി വിജയൻ

Posted on

: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സിപിഎമ്മിനെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.

അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കണ്ടാലും കൊണ്ടാലും പാടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ആരോപണവും നേരെ ചൊവ്വേ മനസിലാക്കില്ല. എത്ര മാത്രം അധഃപതനം ആണിത് ഉണ്ടാക്കുന്നതെന്ന് മനസിലാക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണ്. പിന്നെ എന്തുണ്ടായി. കെജ്‍രിവാൾ കുറ്റവിമുക്തനായി. എഎപിക്കെതിരെ ശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇത് ബിജെപിയെ സഹായിച്ചു. ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി. ഹരിയാനയിലും ഇത് തന്നെ ആവർത്തിച്ചു. ബിജെപി നേരിടാൻ രാജ്യത്ത് ബിജെപി ഇതര കൂട്ടായ്മ ഉണ്ടാകണം. പക്ഷേ ഹരിയാനയിൽ എന്ത് സംഭവിച്ചു. അവിടെയും ബി പാർട്ടിയായത് കോൺ​ഗ്രസ് ആണ്. രാഹുൽ ഗാന്ധി ആണ്. സിപിഎം എന്നും അതിശക്തമായ നിലപാടാണ് ബിജെപിക്കെതിരെ സ്വീകരിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version