Kerala
സുധാകരൻ കാണിച്ചത് മനുഷ്യന് ചേരാത്ത വഞ്ചന; പിണറായി വിജയൻ
ആലപ്പുഴ: ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നുവെന്നും മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോൾ വിളിച്ചിരുന്നു, ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോൾ മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.