Kerala
പിണറായി വിജയന്‍ വെള്ള കാറിലേക്ക്; കറുപ്പ് വേണ്ടെന്ന് നിർദേശം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കാറിന്റെ നിറവും മാറ്റുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതല്‍ കറുത്ത കാര്‍ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷ നേതാവായതോടെ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാര്‍.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവില്‍ എകെജി സെന്ററിലെ കാറിലാണ് പിണറായിയുടെ യാത്ര. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉപയോഗിക്കാന്‍ പോകുന്ന കാറിന് ’99’ എന്ന നമ്പറും സര്‍ക്കാരിനോടു ചോദിച്ചിട്ടുണ്ട്. 2022ല്‍ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്.
രാത്രിയിലുള്ള ആക്രമണവും മറ്റും തടയാന്‍ ഉപകരിക്കുമെന്നും കൂടുതല്‍ സുരക്ഷിതമെന്നുമായിരുന്നു വാദം. പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറി.