Kerala

പിണറായി വിജയൻ ഏകാധിപതിയെപ്പോലെ പ്രവർത്തിച്ചു; സിപിഐയിലും വിമർശനം

Posted on

ഇടുക്കി: പിണറായി വിജയൻ ഏകാധിപത്യ ശൈലിയിലാണ് പ്രവർത്തിച്ചതെന്ന് വിമർശനം.സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിലാണ് രൂക്ഷ വിമർശനം ഉയർന്നത്. ജനങ്ങളിൽ അവമതിപ്പും അസ്വീകാര്യതയും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് മുഖ്യമന്ത്രി നടത്തിയതെന്നാണ് യോഗത്തിൽ വിമർശനം ഉയർന്നത്.

ഇടതുപക്ഷ നേതാക്കളുടെ പൊതുപ്രവർത്തന ശൈലിയും ശരീരഭാഷയും സാധാരണ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ ഇടയാക്കിയെന്ന വിലയിരുത്തലും യോഗത്തിൽ മുന്നോട്ടുവന്നു.

ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തുന്ന രാഷ്ട്രീയ സമീപനമാണ് ഇനി ആവശ്യമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version