Kerala
വീണ്ടും പിണറായിയോട് പിണങ്ങി മൈക്ക്, ഇത്തവണ കേസില്ല
കണ്ണൂർ: കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് വീണ്ടും പിണങ്ങി. എന്നാൽ, ഇത്തവണ മൈക്ക് തകരാറിലായപ്പോൾ തമാശ രൂപേണയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന്’ ആയിരുന്നു അദ്ദേഹം തമാശയായി പറഞ്ഞത്.
മുൻപ് കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായത്തിന് പിന്നാലെ പോലീസ് കേസെടുത്ത സംഭവം വലിയ ചർച്ചയ്ക്കും വിവാദത്തിനും വഴിതെളിച്ചിരുന്നു. അന്ന് വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും കേസ് വേണ്ടെന്ന് പോലീസിന് നിർദേശം നൽകുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.