Kerala
സാദിഖലി തങ്ങൾക്കെതിരെ വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് : അധികാരം നിലനിറുത്താൻ , ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിലേക്ക് ലീഗ് മാറി. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴിക്കോട് സൗത്ത് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാണക്കാട് തങ്ങൾക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നുമല്ലെന്നും പിണറായി പറഞ്ഞു.