Kerala

പെരിയ ഇരട്ടക്കൊലക്കേസ്; ഒന്നാം പ്രതിയടക്കം രണ്ട് പേർക്ക് ഒരു മാസത്തേക്ക് പരോൾ

Posted on

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയടക്കം രണ്ട് പേർക്ക് പരോൾ.

ഒന്നാം പ്രതി എ പീതാംബരൻ, ഏഴാം പ്രതി എ. അശ്വിൻ എന്നിവർക്കാണ് ഒരു മാസത്തേക്ക് പരോൾ നൽകിയത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോൾ.

രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. നിലവിൽ കണ്ണൂരിലെ ബന്ധുവീട്ടിലാണ് സജി. കേസിലെ മറ്റൊരു പ്രതിക്കും നേരത്തെ പരോൾ അനുവദിച്ചിരുന്നു.

അഞ്ചാം പ്രതി ​ഗിജിൻ ഗംഗാധരനും 15ാം പ്രതി ജിഷ്ണു സുരയും പരോളിനായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version