Kottayam
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
പാലാ :പേണ്ടാനം വയൽ:പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ ദേവീ കടാക്ഷം.പ്രശസ്ത എഴുത്തുകാരനും ,സാഹിത്യകാരനും ,മൊട്ടീവേറ്ററുമായ ഡോക്ടർ രതീഷ് കുമാറാണ് ശ്രീബാലഭദ്ര ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ നിയോഗിക്കപ്പെട്ടത് .എന്നാൽ അമ്പലത്തിലെ കർമ്മങ്ങൾ നടന്നു കൊണ്ടിരിക്കെ തന്നെ അദ്ദേഹത്തിന് ഒരു ഫോൺ സന്ദേശമെത്തി അദ്ദേഹമെഴുതി കഥ സിനിമയാക്കാൻ പോകുന്നു .കുരുന്നുകളെ എഴുത്തിനിരുത്തുന്നതിനു മുൻപ് തന്നെ അവിടെ കൂടിയ ഭക്ത ജനങ്ങളെ ഡോക്ടർ രതീഷ് കുമാർ അറിയിക്കുകയും ചെയ്തു .സരസ്വതീ കടാക്ഷം ലഭിച്ച സന്തോഷത്തിലാണ് ഡോക്ടർ രതീഷ് കുമാർ.
ശ്രീ ബലഭദ്രാ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 18 ഞായറാഴ്ച മുതൽ 21 ബുധനാഴ്ച വരെ വിവിധ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി.ഒക്ടോബർ 18-ന് വൈകിട്ട് ആറിന് പൂജവെപ്പോടെയാണ് മഹോത്സവത്തിന് തുടക്കമായത്. തുടർന്ന് ഗുരുപാദം തിരുവാതിര സംഘം, വലവൂർ നമ്പർ 162 എസ്.എൻ.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തിൽ തിരുവാതിരയും ഡോ. പൂജ ടി. അമലിന്റെ നൃത്താവതരണവും അരങ്ങേറി. രാത്രി 8.30-ന് കോഴിക്കോട് തിരുവമ്പാടി പൊന്നാംകയത്തെ ശ്രീ കാളിയാമ്പുഴ ഭഗവതി ടീം ചിന്തുപാട്ട് അവതരിപ്പിച്ചു.
ഒക്ടോബർ 19-ന് ദുർഗാഷ്ടമി ദിനത്തിൽ വൈകിട്ട് ആറിന് സരസ്വതി പൂജ നടന്നു. ഒക്ടോബർ 20-ന് മഹാനവമി ദിനത്തിലും സരസ്വതി പൂജയോടെ ചടങ്ങുകൾ തുടർന്നു.വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ ആറിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടന്നു.കാഷായ പ്രസാദം എല്ലാ ഭക്ത ജനങ്ങൾക്കും നൽകപ്പെട്ടു . രാവിലെ 8.30-ന് ഇടനാട് സ്വാനുഭവഗീതി തിരുവാതിര സംഘത്തിന്റെ തിരുവാതിരയും ഒമ്പതിന് പ്രസാദ ഊട്ടും സംഘടിപ്പിച്ചു.
ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികൾ, മുകേഷ് ശാന്തികൾ, വിഷ്ണു ശാന്തി എന്നിവർ വിവിധ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൂജകളിലും കലാപരിപാടികളിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.ക്ഷേത്രഭരണസമിതി പ്രസിഡന്റ് എം. എൻ. രമേശ്, സെക്രട്ടറി പി. ജി. അനിൽ പ്രസാദ്, ട്രഷറർ എം. ആർ. അനീഷ് കുമാർ എന്നിവർ മഹോത്സവത്തിന് നേതൃത്വം നൽകി.