Kerala
വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നാളെ
കണ്ണൂർ: സിപിഐഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം നാളെ പുറത്തിറങ്ങും.
പയ്യന്നൂർ ടൗണിൽ വെച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുക. പുസ്തകം ഇറങ്ങുന്നതിനു മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കണക്കുകൾ സഹിതം സിപിഐഎം മറുപടി പറയണം എന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെടുന്നു.