Kerala
പയ്യന്നൂർ വിവാദം; പുസ്തകപ്രകാശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വി കുഞ്ഞികൃഷ്ണൻ
കണ്ണൂര്‍: പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് വി കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ കോടതിയെ സമീപിച്ചത്.