Kerala

കേരളത്തിലെ എട്ട് പാസഞ്ചർ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും; തീരുമാനം

Posted on

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന എട്ട് പാസഞ്ചർ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ റെയില്‍വെ തീരുമാനം. സോണല്‍ റെയില്‍വെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു സെക്കന്റ്‌ ക്ളാസ് ജനറല്‍ കോച്ചും, ഒരു സെക്കന്റ് ക്ളാസ് ചെയർകാർ കോച്ചുമാണ് അധികമായി എത്തുക. സംസ്ഥാനത്തെ യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനാണ് ഈ തീരുമാനമെന്നും റെയില്‍വെ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 15 മുതലാണ് മാറ്റങ്ങള്‍. നാഗർകോവില്‍-കോട്ടയം എക്‌സ്‌പ്രസ് (ട്രെയിൻ നമ്ബർ 16366), കോട്ടയം-നിലമ്ബൂർ പ്രതിദിന എക്‌സ്‌പ്രസ് (ട്രെയിൻ നമ്ബർ 16326), നിലമ്ബൂർ-കോട്ടയം എക്‌സ്‌പ്രസ് (ട്രെയിൻ നമ്ബർ 16325) എന്നിവയ്‌ക്ക് ഓഗസ്റ്റ് 16 മുതലാകും രണ്ട് കോച്ചുകള്‍ അധികം വരിക. അതേസമയം ട്രെയിൻ നമ്ബർ 56311 കോട്ടയം-കൊല്ലം പാസഞ്ചർ, 56302 കൊല്ലം-ആലപ്പുഴ പ്രതിദിന പാസഞ്ചർ,

56301 ആലപ്പുഴ-കൊല്ലം പ്രതിദിന പാസഞ്ചർ, ട്രെയിൻ നമ്ബർ‌ 56307 കൊല്ലം ജംഗ്‌ഷൻ-തിരുവനന്തപുരം പ്രതിദിന പാസഞ്ചർ, 56308 തിരുവനന്തപുരം-നാഗർകോവില്‍ പ്രതിദിന പാസഞ്ചർ എന്നിവയ്‌ക്ക് ഓഗസ്‌റ്റ് 17 മുതലാകും കോച്ച്‌ വർദ്ധന ഉണ്ടാകുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version