Entertainment
സിനിമ സീരിയൽ നടൻ പങ്കജ് ധീർ അന്തരിച്ചു
മഹാഭാരതം എന്ന പരമ്പരയില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടൻ പങ്കജ് ധീർ അന്തരിച്ചു. ബുധനാഴ്ചയായിരുന്നു മരണം.
നടൻ അർബുധ ബാധിതനായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്റെ രോഗം മൂർച്ഛിച്ചിരുന്നെന്നും അദ്ദേഹം ഒരു സർജറിക്ക് വിധേയനായതായും വാർത്തകളുണ്ട്.
സിനി & ടിവി ആർട്ടിസ്റ്റ് അസോസിയേഷനാണ് (CINTAA) നടന്റെ മരണവാർത്ത സ്ഥീരീകരിച്ചത്. ആസോസിയേഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു.
‘അതീവ ദുഃഖത്തോടും വേദനയോടും പങ്കജ് ധീറിന്റെ മരണം വിവരം അറിയിക്കുകയാണ്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് 4.30-ന് മുംബൈയിൽ വെച്ചാണ് നടക്കുക’. പ്രസ്താവനയിൽ പറയുന്നു