Kerala
പന്തളം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് ഇനി സ്വാമി അയ്യപ്പൻ എന്നറിയപ്പെടും
പത്തനംതിട്ട: പത്തനംതിട്ടയിൽ പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ട് പന്തളം നഗരസഭ.
ബിജെപി ഭരിക്കുന്ന നഗരസഭ കൗൺസിൽ ആണ് ബസ് സ്റ്റാൻഡിന് ഇത്തരമൊരു പേരിട്ടത്.
സ്വാമി അയ്യപ്പൻ നഗരസഭ ബസ് സ്റ്റാൻഡ് എന്നാണ് പേര്. ഇന്നലെ അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടിയാണ് തീരുമാനം.
ഈ മാസം 30ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരങ്ങൾ.