Kerala
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.
പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ കുറ്റങ്ങൾ തെളിഞ്ഞു. കേസിൽ തലശേരി പോക്‌സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും.
കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി പറഞ്ഞു. കുട്ടി പീഡനം നേരിട്ടത് ഏറ്റവും വിശ്വസിച്ച ആളിൽ നിന്നാണെന്നും ഇവർ പറഞ്ഞു. അതേസമയം ശിക്ഷാ വിധി വന്നതിനുശേഷം മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ പറഞ്ഞു.
കേസ് അവസാനം അന്വേഷിച്ചവർ അട്ടിമറി നടത്തിയെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി കെ രത്‌നകുമാർ ഇപ്പോൾ സിപിഐഎം സ്ഥാനാർത്ഥിയാണെന്നും പ്രേമരാജൻ ആരോപിച്ചു.