Kerala

തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

Posted on

പാലാ :ഗജരാജൻ പല്ലാട്ട് ബ്രഹ്‌മ ദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെ മഴയോടൊപ്പമുണ്ടായ മിന്നലിലാണ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്.കേരള ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മറ്റി പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മദത്തനെ മേലമ്പാറയിലെ രാജേഷ് പല്ലാടിന്റെ വസതിക്കു സമീപം തളച്ചിരിക്കുകയായിരുന്നു . മൃഗഡോക്ടറെത്തി മരണം സ്ഥീരികരിച്ചു.

ലാളിത്യവും ശാന്തതയും മുഖമുദ്രയായ ബ്രഹ്‌മദത്തൻ തൃശൂർ പൂരമടക്കം ഉത്സവ എഴുന്നള്ളിപ്പു കളിലെ നിറസാന്നിധ്യമായിരുന്നു. ആന പ്രേമികളുടെ പ്രിയങ്കരനായ ഗജശ്രേഷ്ഠനായിരുന്നു ഗജ കൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ നീരിളക്കത്തെ തുടർന്ന് മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിരുന്ന ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞത് ആന പ്രേമികളെ ദുഃഖാർത്തരാക്കിയിരിക്കുകയാണ്.

അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബ്രഹ്മദത്തൻ, കോട്ടയം പുതുപ്പള്ളി പോത്തൻ വർഗീസ് അച്ചായൻ വഴിയാണ് കേരളത്തിലെത്തിയത്25 വർഷമായി കേരളത്തിലുള്ള ബ്രഹ്മദത്തന് ഏകദേശം 45 വയസ്സും 298 സെന്റിമീറ്റർ ഉയരവുമുണ്ട് .
കൂടാതെ തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരൻ കൂടിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version