Kerala
പഴയ നിരക്ക് തുടരണം, പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി
പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി. ടോൾ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നൽകിയത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഏർപ്പെടുത്തിയത്.
ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതിയ നിരക്കിൽ പിരിക്കരുത്. പഴയ നിരക്ക് തുടരണം.
ജനങ്ങളെയും – ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചുള്ള ഉത്തരവ് എന്ന് കോടതി അറിയിച്ചു.
ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗതാഗത കുരുക്ക് പരിഗണിച്ച് ടോൾ നിരക്ക് കുറക്കണമെന്ന് കോടതി നിർദ്ദേശിച്ചുവെങ്കിലും നിരക്ക് കുറക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.