Kerala
രാഹുലിനെ അയോഗ്യനാക്കണം: സ്പീക്കര്‍ക്ക് പരാതി നല്‍കി ഡി കെ മുരളി എംഎല്‍എ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി എംഎല്‍എ. ഡി കെ മുരളി എംഎല്‍എയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടാനാണ് സ്പീക്കറുടെ തീരുമാനം. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലാപ്‌ടോപ്പ് അടക്കം കണ്ടെത്താൻ വ്യാപക പരിശോധനയാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് നടത്തിയത്. രാഹുലിന്റെ ലാപ്‌ടോപ്പിൽ നിർണായ വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം.