Kerala
കലോത്സവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഏകാഭിനയം
തൃശൂര്‍: മനുഷ്യമാംസം കൊത്തിവലിക്കുന്ന കഴുകനെ ബലാത്സംഗ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂത്തില്‍ എംഎല്‍എയുമായി താരതമ്യം ചെയ്ത് ഏകാഭിനയ മത്സരാർത്ഥി. കൂട്ടിലടച്ചാലും കഴുകന്‍ കഴുകനാണെന്ന് ഓര്‍മ വേണം കേരളമേ.. എന്ന് ശ്രീവിന്യ രാഹുലിനെതിരെ ആഞ്ഞടിച്ചു.
പല സമൂഹിക രാഷ്ട്രീയ വിഷയങ്ങളെ പശ്ചാത്തലമാക്കി കലാസൃഷ്ടികള്‍ ഉയരുന്ന വേദിയാണ് കലോത്സവത്തിന്റേത്. അതില്‍ ചിലത് നെഞ്ചില്‍ തറയ്ക്കും. അത്തരത്തില്‍ കാഴ്ച്ചക്കാരന്റെ മനസില്‍ തീകോരിയിട്ട പ്രകടനമായിരുന്നു ഏകാഭിനയത്തില്‍ എം സി ശ്രീവിന്യയുടേത്.