Kerala
കാറ്റടിച്ചു കൊടും കാറ്റടിച്ചു പാലായിലെ സിഗ്നൽമരം കണ്ണടച്ചു :ഇടിയും മിന്നലും മിനി സിവിൽ സ്റ്റേഷൻ സിഗ്നലുകൾ പണിമുടക്കി
പാലാ :കെട്ടി ഘോഷിച്ച് പാലായിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഇന്നലെ മുതൽ പണിമുടക്കി .സേവന വേതന വ്യവസ്ഥകൾ പാലിക്കാഞ്ഞിട്ടല്ല സിഗ്നലുകൾ പണി മുടക്കിയത്.ഇന്നലത്തെ കനത്ത മഴയിലുണ്ടായ ഇടിയും മിന്നലുമാണ് സിഗ്നലിനു തകരാർ പറ്റിയതെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു .
29 ലക്ഷം രൂപാ മുടക്കിയാണ് ഈ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്.ഒരാഴ്ച പ്രവർത്തിച്ചപ്പോൾ ഇപ്പോൾ പണി മുടക്കിയിരിക്കുകയാണ് .ഇനിയുള്ള തുലാ മഴയ്ക്ക് എന്താവും സ്ഥിതിയെന്ന് മിനി സിവിൽസ്റ്റേഷൻ ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാർ പരിതപിക്കുന്നു .
ഇതിനിടയിൽ രാവിലെ 11.45 ഒടുകൂടി ഒരു കാർ നിയന്ത്രണം വിട്ട് ഈ ജങ്ഷനിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയും ചെയ്തു.ട്രാഫിക് സിഗ്നൽ ഇല്ലാതായതോടെയുള്ള ആശയക്കുഴപ്പമാണ് അപകടത്തിന് കാരണമായത്.
അതേസമയം ആശുപത്രി ജങ്ഷനിലെയും ട്രാഫിക് സിഗ്നൽ പണിമുടക്കിയിട്ടുണ്ട് .കഴിഞ്ഞ മഴയ്ക്കുണ്ടായ ഇടിവെട്ടിൽ ധാരണം ഭവനങ്ങളിൽ ടി വി യും ,മിക്സിയും ഒക്കെ തകരാറിലാവുകയും ചെയ്തിട്ടുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ