Kerala
സെൻ്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ചു കേര ചന്ദന കുളി സോപ്പുകൾ
പാലാ : പാലാ സെൻ്റ് മേരിസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ഗൈഡിങ് റേഞ്ചർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വയംതൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി കുളി സോപ്പ് നിർമ്മാണ പരിശീലനം നടത്തി. ശുദ്ധമായ വെളിച്ചെണ്ണയും സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും ചേർത്ത് ആദായകരമായ രീതിയിൽ ഗുണനിലവാരമുള്ള കുളി സോപ്പ് കുട്ടികൾ നിർമ്മിച്ചു.
കുട്ടികൾ തങ്ങൾ നിർമ്മിച്ച സോപ്പിന് ‘കേരചന്ദന’ എന്ന ബ്രാൻഡ് നെയിം നൽകി. സ്വന്തമായി ഡിസൈൻ ചെയ്ത ലോഗോയും സോപ്പ് കവറും വളരെ മനോഹരമാണ്.
കേരചന്ദന സോപ്പിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻ്റ് ശ്രീ ജോഷിബാ ജെയിംസിന് നൽകിക്കൊണ്ട് പ്രിൻസിപ്പൽ
സിസ്റ്റർ ജീസ ഇഗ്നേഷ്യസ് നിർവഹിച്ചു. എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം കൺവീനർ ശ്രീമതി ആമിന പി മാത്യു, ഗൈഡിങ് റേഞ്ചർ ലീഡർ ശ്രീമതി. മിന്നു ലിസ് ജോർജ്, എൻഎസ്എസ് ഗൈഡിങ് യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.