Kerala
പാലാ -രാമപുരം റോഡിൽ തെരുവ് വിളക്ക് കത്തുന്നില്ല; റോഡിന്റെ ഇരുവശവും കാടും പടലും അപകടം തുടർക്കഥ
പാലാ -രാമപുരം റോഡിൽ നെടുമ്പാറ മുതൽ നെച്ചിപ്പുഴൂർ വരെ തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രി ഇതുവഴിയുള്ള യാത്ര ദുഷ്കരവും അപകടകരമാക്കുകയും ചെയ്യുന്നു. മണ്ഡലകാലമായാൽ ഈ വഴിയിൽ രാവും പകലും ഒരുപോലെ ആയിരകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണ് കൂടാതെ പാലാ മുതൽ നെച്ചിപ്പുഴൂർ വരെ റോഡിനു ഇരുവശവും കാടും പുല്ലും വളർന്നു കാട് പിടിച്ചു കിടക്കുന്നതിനാൽ റോഡിന്റെ വീതി പകുതിയായി കുറഞ്ഞിരിക്കുകയാണ്.
ഈ റോഡിൽ അപകടം നിത്യ സംഭവമാണ്മണ്ഡലകാലത്തിനു മുൻപ് എല്ലാ സജീകരണങ്ങളും ഒരുക്കണമെന്നതു സബന്ധിച്ചു കോട്ടയം ജില്ലയിൽ മന്ത്രി തല അവലോകന യോഗം നടത്തിഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടും ഈ അനാസ്ഥ തുടരുന്നത്.
പാലാ -രാമപുരം റോഡ് നിർദ്ഷ്ട സൂപ്പർ ഫാസ്റ്റ് ഹൈ വേ അലയിന്മെന്റ് നടപടിയും ഉൾപ്പെട്ട നടപടിയിലിരിക്കുന്ന വഴിയാണ് മേൽ സാഹചര്യത്തിൽ അപകടങ്ങൾ ഒഴുവാക്കുന്നതിനും ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികളായ ജോബിഷ് തേനാടി കുളത്തിൽ, ജോഷി ജോസഫ് മാവേലിൽ,
രാജേഷ് കൈമൾ കൈപ്പനാനിയിൽ,ഹരികൃഷ്ണ കൈകൾ കമ്പനിയിൽ, ജനീഷ് ബി നായർ തെക്കേകളത്തിനാനി യിൽ, ടോബി ജോർജ് വെള്ളം കുന്നേൽ എന്നിവർ പ്രസ്താ വനയിൽ ആവശ്യപ്പെട്ടു.