Kottayam
പിള്ള കളിക്കരുത്; പാലാ ജൂബിലിയാ വരുന്നത്; ആശുപത്രി റോഡ് തുറന്നേ തീരൂ., യാത്രക്കാരെ ബന്ദിയാക്കരുത് ജയ്സൺ മാന്തോട്ടം (പാസഞ്ചേഴ്സ് അസോസിയേഷൻ)
പാലാ :അന്തവും കുന്തവുമില്ലാതെ ഒരു റോഡു നിർമ്മാണം.എന്നു തീർക്കുമെന്ന് ആർക്കും ഒരു തിട്ടവുമില്ല ഉറപ്പുമില്ല.ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല.
ഒരു വർഷമായി ജനം ദുരിതം അനുഭവിക്കുന്നു.അതേ ദുരിതം വിതയ്ക്കുകയാണ്.നടന്നു പോകുവാൻ പോലും സാദ്ധ്യമല്ലാത്ത വിധം വെട്ടി പൊളിച്ചിട്ടിരിക്കുന്ന പാലാ ഗവ: ജനറൽ ആശുപത്രി റോഡ്:ഇവിടേയ്ക്ക് വരുന്ന രോഗികളുടെ ക്ഷമയാണ് പരീക്ഷിക്കുന്നത്.ഒരു ദിവസം ശരാശരി 1500 പേരാണ് ഇവിടെ ചികിത്സക്കായി വരുന്നത്.
വെറും 100 മീറ്ററിലെ പണി തീർക്കുവാനാണ് മാസങ്ങൾ നീളുന്ന ഒച്ചിഴയും പോലെയുള്ള പണികൾ . ആശുപത്രിയിലേയ്ക്കുള്ള പാത
നഗരമദ്ധ്യത്തിലെ ഗതാഗത പ്രാധാന്യമുള്ള ലിങ്ക് പാത.പാലാ ബൈപാസിനെ ഏറ്റുമാനൂർ -പാലാ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന ടൗൺ ലിങ്ക് റോഡ്
നിരവധി പൊതു സ്ഥാപനങ്ങളാണ് ഈ 400 മീറ്റർ പാതയിലുള്ളത്വാട്ടർ അതോറിട്ടറിയുടെ ജല ശുദ്ധീകരണശാല, വിവിധ ഓഫീസുകൾ, നഗരസഭാ പൊതുസ്മശാനം, ഗവ: ഹോമിയോ ആശുപത്രി, പ്രമുഖ ആരാധനാലയം, ഓഡിറ്റോറിയം ഇങ്ങനെ ആയിരങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണ് നിർമാണത്തിൻ്റെ പേരിൽ തകർത്തിട്ടിരിക്കുന്നത്.2014-ൽ ഈ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകിയതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കല്ലിട്ട് അതിർത്തി തിരിച്ച് നടപടി തുടങ്ങിയിരുന്നുവെങ്കിലും തുടർ നടപടികൾ പീന്നീട് ഉണ്ടായില്ല.
2024 ൽ ജോസ്.കെ.മാണി എം.പി സംസ്ഥാന ബജറ്റിലേയ്ക്കുള്ള ശുപാർശയെ തുടർന്ന് വീണ്ടും റോഡ് വികസിപ്പിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതനുസരിച്ചാണ് ഇപ്പോൾ ആശുപത്രിയുടെ അത്യാഹിത വിഭാഗം വരെയുള്ള 100 മീറ്റർ ഭാഗം പുനർനിർമ്മിക്കുന്നത്.കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന നിർമ്മാണo എന്ന് തീരുമെന്ന് ആർക്കും ഒരു തിട്ടവുമില്ലവാട്ടർ അതോറിട്ടറിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തീരാത്ത തർക്കവും പൈപ്പ് സ്ഥാപിക്കലും അനധികൃത റോഡ് കൈയ്യേറ്റ പ്രശ്നവും എല്ലാം റോഡിൻ്റെയും യാത്രക്കാരുടേയും നെഞ്ചത്താണ് പതിക്കുന്നത്.റോഡ് കൈയേറ്റ തർക്കത്തിലും പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല..
ലക്ഷങ്ങൾ പങ്കെടുക്കുന്ന പാലാ ജൂബിലി തിരുനാൾ ഡിസം 8 ന് നടക്കുകയാണ്.രണ്ട് ദിവസം നഗരത്തിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം സാദ്ധ്യമാക്കണമെങ്കിൽ ജനറൽ ആശുപത്രി റോഡ് തുറന്നുകൊടുത്തേ തീരൂഇല്ലെങ്കിൽ നഗരം സ്തംഭിച്ചതു തന്നെ.ശബരിമല തീർത്ഥാടകരും ഈ പാത പ്രയോജനപ്പെടുത്തുന്നുണ്ട്.ഇക്കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അനിശ്ചിതമായി നീളുന്ന റോഡ് നിർമാണം പൂർത്തിയാക്കി പാലാ ജൂബിലിക്ക് മുൻപ് അടിയന്തിരമായി തുറന്നുകൊടുക്കുന്നതിന് സത്വര ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി.കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി അധികൃതർ ഉണരുമോ ആരെല്ലാം ഇടപെടുമോ എന്നാണ് ജനം നോക്കുന്നത്.
റോഡ് പണി തീർത്ത് തുറന്നേ മതിയാവൂ.നാടിൻ്റെ ക്ഷമയേ പരീക്ഷിക്കരുത്.