Kerala
റവ. ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ച സംഭവം; വാഹനവും ഡ്രൈവറും പാലാ പോലീസിന്റെ പിടിയിൽ
പാലാ :കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ ഡയറക്ടര്‍ റവ. ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ച സംഭവത്തില്‍. ഇടിപ്പിച്ച വാഹനവും ഡ്രൈവറും പാലാ പോലീസിന്റെ പിടിയിൽ.
മുത്തോലി സ്വദേശി പള്ളിപ്പറമ്പിൽതാഴെ അയ്യപ്പൻ മകൻ പ്രകാശ് എന്നയാളെയെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. പാലാ DYSP കെ സദന്റെ നിർദ്ദേശത്തിൽ ,SHO PJ കുര്യാക്കോസ്, Sl ദിലിപ് കുമാര്‍, ASI ജോബി ജോസഫ്, പ്രൊബേഷണല്‍ എസ്.ഐ ബിജു,മറിയാമ്മ, CPO അനൂപ്, രഞ്ജിത്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
ജനുവരി 12-ാം തീയതി പാലാ ബിഷപ് ഹൗസിനു മുമ്പില്‍ വച്ചാണ് വൈദികനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയേയും ,വാഹനവും പിടികൂടിയത്.ഇന്ന് പാലാ നഗരസഭാ യോഗത്തിലും മുഴുവൻ കൗൺസിലർമാരും സംഭവത്തെ അപലപിച്ചിരുന്നു.