Kerala
പരത്താനത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഞായറാഴ്ച
പിഴക് : കടനാട് ഗ്രാമ പഞ്ചായത്ത് പിഴക് വാർഡിൽ നിർമാണം പൂർത്തിയാക്കിയ പരത്താനത്ത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 2 ന് (ഞായറാഴ്ച ) 2 ന് നാടിന് സമർപ്പിക്കും. പിഴക് – മാനത്തൂർ പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് ബ്ലോക്ക് മെബർ പി.കെ. ബിജു വ്യക്തമാക്കി.
പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ പദ്ധതി 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. വാർഷിക പദ്ധതിയിൽപ്പെടുത്തി ളാലം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ മാണി സി.കാപ്പൻ അഞ്ചു ലക്ഷം രൂപയുമാണ് അനുവദിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആനന്ദ് മാത്യു, മെമ്പർമാരായ പി.കെ.ബിജു, കെ.എസ്. സെബാസ്റ്റ്യൻ, ലാലി സണ്ണി, വാർഡ് മെമ്പർ റീത്താമ്മ ജോർജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.