Kerala
പാലായിൽ ഗാലറി തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ 14 വിദ്യാർത്ഥികൾ ചികിത്സയിൽ
പാലായിൽ ഗാലറി തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ 14 വിദ്യാർത്ഥികളെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗാലറിയുടെ കാലപ്പഴക്കമാണ് അപകട കാരണം. വിദ്യാർത്ഥികൾ ഫോട്ടോയെടുക്കുമ്പോഴാണ് അപകടമുണ്ടായത്.
പോലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു.
ജോസ് കെ മാണി എം.പി ,മാണി സി കാപ്പൻ എം.എൽ.എ എന്നിവരും ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു.