Kerala

ഭരണങ്ങാനത്ത് ജപമാല റാലിയിൽ ജനസാഗരം: തിരുവചനം കൊണ്ട് ചത്തീസ്ഗഡ് സംഭവത്തെ നേരിടണം: മാർ ജോസഫ് കല്ലറങ്ങാട്ട്

Posted on

ഭാരതത്തിലെ ക്രൈസ്തവരെ കൂട്ടി യോജിപ്പിക്കുന്ന ചങ്ങലയാണ് ചത്തീസ്ഗഡ് സംഭവം. നമുക്ക് വിശ്വാസപൂർവ്വം പ്രാർത്ഥിക്കണം ആ സഹോദരിമാരുടെ വിടുതലിനായി :മാർ ജോസഫ് കല്ലറങ്ങാട്ട് ഇന്ന് വൈകിട്ട് ഭരണങ്ങാനത്ത് നടന്ന ജപമാല റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ജയിലിൽ കിടന്നു കൊണ്ട് സഭകളെ ഒന്നിപ്പിക്കുന്നു ആ സേilദരിമാർ .ഭരണഘടനയുടെ ആർട്ടിക്കിൾ 25 നൽകുന്ന മതസ്വാതന്ത്ര്യം ഇവിടെ ലംഘിച്ചിരിക്കുന്നു. സഭ പൊളിറ്റിക്സിൽ ഇടപെടുന്നില്ല.എന്നാൽ പൊളിറ്റിക്സിൽ ഉള്ളവർക്ക് മാർഗ ദർശനം നൽകുന്നുണ്ട്. മത സ്വതന്ത്ര്യം കൂടിയെ തീരൂ.

ഈ രാജ്യത്തിൻ്റെ സംസ്കൃതിയിൽ വലിയ സംഭാവന നൽകുന്നവരാണ് ഈശോയിൽ വിശ്വസിക്കുന്ന നമ്മൾ .നമ്മൾ അത് കാത്ത് സൂക്ഷിക്കും.

തിരുവചനമാകുന്ന വാളെടുത്ത് നമുക്ക് നേരിടേണ്ടതായി വരും. പത്രോസ് വാള് വീശിയപ്പോൾ ഈശോ പറഞ്ഞു നിൻ്റെ വാള് ഉറയിലിടുക .ക്ഷമയോടെ നമുക്ക് തിരുവചനം സാക്ഷിയാക്കി നേരിടാം. അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version