Kerala

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ പി പി റോഡിൽ വാഴേമടം ജംഗഷനിൽ പ്രവർത്തനം ആരംഭിക്കുന്നു

Posted on

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ PP റോഡിൽ വാഴേമടം Jn -ൽ പ്രവർത്തനം ആരംഭിക്കുന്നു.

ആധുനിക ജീവിതത്തിന്റെ അതിവേഗ യാത്രയിൽ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് മാനസിക സമ്മർദ്ദം. പഠനമേഖലയിലും, തൊഴിൽമേഖലയിലും, കുടുംബജീവിതത്തിലും, സാമൂഹിക ബന്ധങ്ങളിലുമെല്ലാം വർധിച്ചു വരുന്ന സമ്മർദ്ദങ്ങൾ പലരുടെയും ആത്മവിശ്വാസത്തെയും, ജീവിത നിലവാരത്തെയും ബാധിക്കുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്.

ഈ സാഹചര്യത്തിൽ, വ്യക്തികളുടെ മാനസികാരോഗ്യവും ജീവിതവിജയവും ലക്ഷ്യമാക്കി മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 2026 ജൂൺ 1-ാം തീയതി തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങ് പാലാ നഗരസഭാ ചെയർപേഴ്സൺ കുമാരി ദിയാ ബിനു നിർവഹിക്കുന്നു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. മായാ രാഹുൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.മൈൻഡ് ഗ്ലോ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം ഓരോ വ്യക്തിയുടെയും മനസ്സിനുള്ളിലെ കഴിവുകളെയും, സാധ്യതകളെയും ഉണർത്തി അവരെ മികച്ച ജീവിതത്തിലേക്ക് നയിക്കുകയെന്നതും, മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ചു സന്തോഷകരമായഒരു ജീവിതം നയിക്കുവാൻ സഹായിക്കുക എന്നതുമാണ്.

ഇതിനായി സൈക്കോളജിക്കൽ കൗൺസിലിംഗ്, ഫാമിലി കൗൺസലിങ്,കരിയർ ഗൈഡൻസ്, Students കൗൺസലിംഗ്, പരീക്ഷാ ഭയവും, പഠന സമ്മർദ്ദവും കുറയ്ക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ, എൻട്രൻസ് എക്സാം ഗൈഡൻസുകൾ,വ്യക്തിത്വ വികസന പരിശീലനങ്ങൾ,Mind Power classes, മാതാപിതാക്കൾക്കുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാക്കുന്നതാണ്.

ഇന്നത്തെ വിദ്യാർത്ഥികൾ നേരിടുന്ന പരീക്ഷാഭയം, ഏകാഗ്രതക്കുറവ്, ആത്മവിശ്വാസമില്ലായ്മ,സ്‌ട്രെസ്സ്,കരിയർ തിരഞ്ഞെടുപ്പിലെ ആശയക്കുഴപ്പം എന്നിവയ്ക്ക് ശാസ്ത്രീയവും, പ്രായോഗികവുമായ പരിഹാരങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അതോടൊപ്പം യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മാനസിക ശക്തി വളർത്തിക്കൊടുക്കുകയും ചെയ്യുന്നു.വിജയം എന്നത് കേവലം അക്കാദമിക് നേട്ടങ്ങളോ സാമ്പത്തിക വളർച്ചയോ മാത്രമല്ല; സന്തോഷത്തോടെയും സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനുള്ള കഴിവുകൂടിയാണ്. അതിനാൽ തന്നെ, മാനസികാരോഗ്യ സംരക്ഷണവും,വ്യക്തിത്വ വികസനവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യ ഘടകങ്ങളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ ഒരു കൗൺസിലിംഗ് സെന്റർ മാത്രമല്ല; സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും പുതിയ ദിശ നൽകുന്ന ഒരു വളർച്ചാ വേദിയാണ്. നിരാശയെ പ്രതീക്ഷയാക്കി മാറ്റാനും, ആശയക്കുഴപ്പങ്ങളെ വ്യക്തതയാക്കി മാറ്റാനും, കഴിവുകളെ നേട്ടങ്ങളാക്കി മാറ്റാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.ഈ സംരംഭത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു. ഒരുമിച്ച് നമുക്ക് കൂടുതൽ സന്തോഷകരവും, മാനസികമായി ആരോഗ്യകരവും, വിജയകരവുമായ ഒരു സമൂഹം വാർത്തെടുക്കാം.

“മനസ്സ് പ്രകാശിക്കുമ്പോൾ ജീവിതം പ്രകാശിക്കും; ജീവിതം പ്രകാശിക്കുമ്പോൾ ഭാവി വിജയകരമാകും.”

  പത്ര സമ്മേളനത്തിൽ ഡോ. ആന്റണി ജോസഫ്, കരിയർ കൗൺസലറും, സൈക്കോളജിസ്റ്റുമായ മേരിക്കുട്ടി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 കൗൺസലിംഗ് ബുക്കിങ്ങിന്- Ph-8289984221,9961153470

നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version