Kerala

പാലാ ആർ വി ഇംഗ്ഷനിൽ സി എസ് ഡി എസ് പ്രവർത്തകരും കൗൺസിലർ ബിജു മാത്യൂസും തമ്മിൽ വാക്കേറ്റം 

Posted on

പാലാ: സി.എസ് ഡി എസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്ക വെ ഹർത്താൽ അനുകൂലികൾ പാലാ ആർ വി ജംഗ്ഷനിൽ ഗതാഗതം തടഞ്ഞു. 5 മിനിട്ട് വീതം വാഹനങ്ങൾ തടഞ്ഞിട്ടു കൊണ്ടാണ് പ്രതിഷേധം.

വാഹനങ്ങൾ തടയുന്നത് കണ്ട കൗൺസിലർ ബിജു മാത്യൂസ് ഇതിനെ ചോദ്യം ചെയ്യുകയും സംഘടകരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.

എന്നാൽ പോലീസിൻ്റെ സമയോചിതമായ ഇടപെടലിൽ പ്രശ്‌നം വഷളാവാതെ പരിഹരിച്ചു. സ്ഥലത്ത് ഇപ്പോഴും വാഹനങ്ങൾ 5 മിനിട്ട് വീതം തടയുന്നുണ്ട്. കർശനമായ പോലീസ് സുരക്ഷയുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version