Kerala
രാമപുരം പഞ്ചായത്ത് പിടിച്ചാൽ പാലാ നിയമസഭാ മണ്ഡലവും കൂടെ പോരും: രാമപുരം പഞ്ചായത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ്
പാലാ: പാലായുടെ രണ്ടാം പട്ടണമായ രാമപുരത്തിന് ഒരു പ്രത്യേകതയുണ്ട്, രാമപുരത്ത് ആര് ലീഡ് നേടുന്നോ അവരായിരിക്കും പാലാ നിയമസഭാ മണ്ഡലത്തിലെ വിജയി
കഴിഞ്ഞ തവണയും രാമപുരം പഞ്ചായത്തിൽ വിജയിച്ചത് യു.ഡി.എഫ് ആയിരുന്നു. യു.ഡി.എഫിൽ പടല പിണക്കമുണ്ടായിരുന്നിട്ടും യു.ഡി.എഫ് വിജയിച്ചത് പ്രവർത്തകരിൽ ആവേശമുണർത്തിയിരുന്നു.
പതിവ് പോലെ പാലാ മണ്ഡലത്തിൽ യു.ഡി.എഫിലെ മാണി സി കാപ്പൻ വിജയിച്ചു.പക്ഷെ ഇക്കുറി നിമിത്തങ്ങൾ തിരുത്തി മുന്നേറാനാണ് എൽ.ഡി.എഫ് തീരുമാനം ,കേരളാ കോൺഗ്രസ് എമ്മിലെ ബൈജു പുതിയിടത്ത് ചാലിയും, ബെന്നി തെരുവത്തും ,സി പി എമ്മിലെ ജാൻ്റിസും ,സി.പി.ഐ യിലെ പയസും ഒന്നിച്ചിരുന്നപ്പോൾ തർക്കങ്ങൾ കൂടാതെ പ്രാഥമിക സീറ്റ് വിഭജനം പൂർത്തിയാക്കി
ഇതിൻ പ്രകാരം ആകെയുള്ള 19 സീറ്റുകളിൽ കേരളാ കോൺഗ്രസ് എമ്മിന് 13 ,സി.പി ഐ എമ്മിന് 4 ,സി.പി.ഐ ക്ക് 2 എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ചിട്ടുള്ളത്. സീറ്റുകൾ ഉഭയകക്ഷി ധാരണയിലൂടെ വച്ചു മാറുവാനും നീക്കമുണ്ട് .യു.ഡി.എഫിൻ്റെയും ‘സീറ്റ് വിഭജന ചർച്ച ഈ യാഴ്ച നടക്കുമെന്നാണ് സൂചനകൾ