Kerala

എരിയുന്ന മേട ചൂടിനെ തൃണവൽഗണിച്ച് പൈകയിൽ കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു

Posted on

പാലാ: കത്തോലിക്കാ കോൺഗ്രസിൻ്റെ 108 മത് ജന്മദിനം പ്രമാണിച്ചുള്ള പ്രകടനം കത്തോലിക്കാ കോൺഗ്രസ് പൈകയിൽ നടത്തിയ പ്രകടനം സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി.

എരിയുന്ന മേട ചൂടിനെ തൃണവൽഗണിച്ച് സംഘടനാ ചൂട് നെഞ്ചിലേറ്റി വനിതകൾ അടക്കമുള്ളവർ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി മുന്നേറി .

ചോര കൊടുത്തും , ജീവൻ കൊടുത്തും , സഭയോടൊപ്പം മുന്നേറും, ഒന്നിച്ചൊന്നായ് മുന്നേറും , സീറോ മലബാർ സഭയുടെ മക്കൾ, ഒറ്റക്കെട്ടായ് പറയുന്നു , ഒരേ മനസായ് പറയുന്നേ സഭയോടൊപ്പം സഭയ്ക്ക് വേണ്ടി ഒന്നിച്ചൊന്നായ് അണിചേരും

എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ആവേശത്തോടെ വിളിച്ചത്.

ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ , എമ്മാനുവൽ നിധീരി , രാജീവ് കൊച്ചുപറമ്പിൽ ,രാജേഷ് പാറയിൽ , ജോയി കെ ജോർജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version